പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

സുരാന്‍കോട്ടെ മേഖലയില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

author-image
anumol ps
New Update
attack

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമസേനാ വാഹനങ്ങള്‍ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സുരക്ഷാസേനയ്ക്കു നേരെ മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.

Terrorist attack air force poonch