പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ ആറു പേര്‍ കസ്റ്റഡിയില്‍

കസ്റ്റഡിയിലെടുത്തവര്‍ ഭീകരരെ സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്യും.

author-image
anumol ps
New Update
poonch attack

ഭീകരാക്രമണത്തില്‍ തകര്‍ന്ന വ്യോമസേനാ വാഹനം

Listen to this article
0.75x 1x 1.5x
00:00 / 00:00

 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ പ്രദേശവാസികളായ ആറു പേരെ കസ്റ്റഡിയിലെടുത്ത് സൈന്യം. അതേസമയം ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവര്‍ ഭീകരരെ സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്യും. ശനിയാഴ്ച വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.  

ആക്രമണത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരര്‍ കാടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും സംയുക്തമായാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്.

 

Terrorist attack poonch