സിസിടിവി ദൃശ്യത്തിൽ നിന്ന്
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. സി.സി.ടി.വിയിൽ പതിഞ്ഞ മൂന്ന് പേരുടെ ചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വ്യോമസേനാ വാഹനവ്യൂഹത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടിരുന്നു. ഇവരെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചിരുന്നു.
ദൃശ്യങ്ങളിലെ മൂന്ന് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ പാകിസ്താന്‍ സൈനിക കമാന്‍ഡോ ഇല്ല്യാസ്, പാകിസ്താനി ഭീകരന്‍ ഹാദുന്‍, നിരോധിച്ച ഭീകരസംഘടനയായ ലക്ഷര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ അബു ഹംസ എന്നിവരാണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍. മൂന്ന് പേരും ഹൈ-പവേര്‍ഡ് അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അമേരിക്കന്‍ നിര്‍മിതമായ എം4എസ്, റഷ്യന്‍ നിര്‍മിതമായ എകെ47-എസ് തുടങ്ങിയവയാണ് ആക്രമണത്തില്‍ ഉപയോഗിച്ചത്.
മേയ് നാല് ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് സൈനികർക്ക് പരിക്കേൽക്കുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
ഭീകരർ രണ്ടുവാഹനങ്ങൾക്കുനേരേ പതുങ്ങിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. അനന്ത്നാഗ്-രജൗറി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
