/kalakaumudi/media/media_files/2025/08/30/terr-2025-08-30-17-20-02.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറില്‍ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ച രണ്ടു ഭീകരരിലൊരാള്‍ കൊടും ഭീകരന്‍ ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. സമുന്ദര്‍ ചാച്ച എന്നു വിളിപ്പേരുള്ള ഇയാളായിരുന്നു ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ ഭീകരരരെ സഹായിച്ചിരുന്ന ബുദ്ധികേന്ദ്രങ്ങളിലൊന്ന്. ഹിസ്ബുല്‍ മുജാഹിദീനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ 1995 മുതല്‍ നൂറിലേറെ നുഴഞ്ഞുകയറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ സൗകര്യപ്രദമായ എല്ലാ വഴികളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാള്‍, ഇന്ത്യന്‍ സേനയുടെ പിടിയില്‍പെടാതെ അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ക്ക് സൗകര്യങ്ങളൊരുക്കിയിരുന്നതായി സേനാ വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍ ഹ്യൂമന്‍ ജിപിഎസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ മൃതദേഹത്തില്‍നിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന്, പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്.
ഓഗസ്റ്റ് 23 ന് നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളും മറ്റൊരു ഭീകരനും കൊല്ലപ്പെട്ടത്. അതിര്‍ത്തില്‍ സംശയകരമായി കണ്ട ഇരുവരെയും തടയാന്‍ ശ്രമിക്കുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
