terrorist killed in encounter in pulwama
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ഫ്രാസിപോരയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.പുൽവാമ ജില്ലയിലെ മുറാൻ ഗ്രാമത്തിൽ ഭീകരരുടെ സാനിധ്യം ഉണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് അർധസൈനിക വിഭാഗവും പൊലീസും ചേർന്ന് പ്രദേശം വളഞ്ഞു.പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് വൃത്തങ്ങൽ അറിയിച്ചു.
ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ് ഒരു ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.തീവ്രവാദികളുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയാൻ എൻട്രി, എക്സിറ്റ് റൂട്ടുകൾ ഉൾപ്പെടെയുള്ള പ്രധാന തന്ത്രപ്രധാന മേഖലകൾ സുരക്ഷ സേന അടച്ചുപൂട്ടി.