ഓപ്പറേഷൻ സിന്ദൂറിനു ശേഷം വീണ്ടും സജീവമായി ഭീകര ക്യാമ്പുകൾ

ഒഴിഞ്ഞു കിടന്ന 9 ക്യാമ്പുകളിൽ വീണ്ടും ഭീകര പ്രവർത്തനം നടക്കുന്നതായി റിപ്പോർട്ട്.നിരീക്ഷണം ശക്തമാക്കി BSF

author-image
Vineeth Sudhakar
New Update
fasjkkfn

ജമ്മു കശ്മീർ :ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒഴിഞ്ഞു കിടന്ന 9 ഭീകര ക്യാമ്പുകളിൽ വീണ്ടും ഭീകര പ്രവർത്തനം നടക്കുന്നതായി റിപ്പോർട്ട്.ജമ്മുകശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഒഴിഞ്ഞ 9 ക്യാമ്പുകൾ ജെയ്ഷേ മുഹമ്മദ്‌ വീണ്ടും സജീവമാക്കുന്നതായി BSF കണ്ടെത്തിയിരിക്കുന്നതിനെ തുടർന്ന് സുരക്ഷ സേനക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.ഇപ്പോൾ നിയന്ത്രണ രേഖയ്ക്കും അന്തരാഷ്ട്ര അതിർത്തിക്കും സമീപം പരിശോധനകൾ നടന്നു വരുകയാണ്.ഓപ്പറേഷൻ സിന്ദൂറിൽ പല ക്യാമ്പുകളും ഇന്ത്യ നശിപ്പിക്കുകയും പല നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.തുടർന്ന് കഴിഞ്ഞ നാലഞ്ച് മാസമായി ഇവിടെ ഒരു ഭീകര പ്രവർത്തനവും നടന്നിരുന്നില്ല.എന്നാൽ ചോലെ ബാര,മത്തപ്പൂർ,ദുവാലി.സർജ്ജാൽ തുടങ്ങിയ മേഖലയിൽ ഉണ്ടായിയുന്ന ഒൻപതിൽ അധികം ക്യാമ്പുകൾ ഇപ്പോൾ വീണ്ടും ഭീകരർ സജീവമായി എന്ന റിപ്പോർട്ട് ആണ് ലഭിക്കുന്നത്.ഓപ്പറേഷൻ സിന്ദൂറിനു ഒരു തിരിച്ചടി നൽകാനുള്ള ശ്രമം ആണോ എന്നും സംശയം ഉണ്ട്.എന്തായാലും ഇന്ത്യൻ ആർമി എല്ലാ രീതിയിലും സജ്ജമായിരിക്കുകയാണ്.