പിറന്നാളിന് ഇരട്ടിമധുരവുമായി വിജയ്‌; 'തമിഴക വെട്രി കഴകം'  ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഫെബ്രുവരിയിൽ തുടങ്ങിയ പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.

author-image
Vishnupriya
Updated On
New Update
vijay1

vijay 1

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: നടൻ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രി കഴകം’ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടൻറെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടക്കുമെന്ന് സൂചന. ഫെബ്രുവരിയിൽ തുടങ്ങിയ പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്.

മാർച്ചിൽ പാർട്ടിലേക്കുള്ള അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കകം 30 ലക്ഷം പേർ പാർട്ടിയിൽ ചേർന്നിരുന്നു. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന ക്യാംപെയ്നാണു നടത്തിയത്. ആദ്യ അംഗമായി വിജയ് ചേർന്നു. 2 കോടി അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിടുന്നതെന്നു പാർട്ടി ഭാരവാഹികൾ അറിയിച്ചു.

vijay thamizhaka vetri kazhakam