/kalakaumudi/media/media_files/yw9wTMNse2QmORXeEeP6.jpg)
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും വിജയിച്ചു. ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായത് എല്ലാം ചെയ്യുമെന്ന ഉറപ്പ് തരുന്നതായും മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.'വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി പ്രധാന പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കും. ഈ വലിയ ജനവിധിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച എല്ലാ ബിജെപി പ്രവർത്തകരെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കും', മോദി പറഞ്ഞു. നുണ പറച്ചിലുകാരുടെ ഭരണം ഡൽഹിയിൽ അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.