നാലാമത് ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് നവി മുംബൈയിൽ അരങ്ങേറി

ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്. അതേസമയം ഈ വർഷം നടന്ന ടൂർണമെന്റിൽ മുംബൈയിൽ നിന്നും കൂടാതെ മഹാരാഷ്ട്രയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമായി 640 ഓളം മികച്ച മത്സരാർത്ഥികളാണ് പങ്കെടുത്തത്. 6 വയസ്സ് മുതൽ 76 വയസ്സ് വരെയുള്ളവർ മത്സരത്തിൽ മാറ്റുരച്ചു.

author-image
Honey V G
New Update
4th tournament

നവിമുംബൈ:നാലാമത്തെ താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ് മാർച്ച് 30 ന് നെരൂൾ അഗ്രി കോളി ഭവനിൽ അരങ്ങേറി. നാല് വർഷമായി നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെന്റ് കൂടിയാണിത്. അഞ്ജനി ഭായി ചെസ്സ് അക്കാദമി യും നവി മുംബൈയിലെ ചെസ്സ് പ്രോത്സാഹനത്തിന് പ്രത്യേകം താൽപര്യം പ്രകടിപ്പിച്ച ഫെഡറൽ ബാങ്കും സംയുക്തമായാണ് ഇതു സംഘടിപ്പിച്ചത്.

FIDE

അഞ്ജനി ഭായി ചെസ്സ് അക്കാദമി - നവി മുംബൈയിലെ റബാലെ കേന്ദ്രീകരിച്ച് നിർധനരായ കുട്ടികൾക്കായി ചെസ്സ് ക്ലാസ്സുകൾ നടത്തി വരുന്നുണ്ട്.ബാൽ വികാസ് കേന്ദ്ര എന്ന ജീവ കാരണ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ അക്കാഡമിയിൽ 200-ഓളം കുട്ടികൾ പരിശീലനം നേടി വരുന്നു. ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്. അതേസമയം ഈ വർഷം നടന്ന ടൂർണമെന്റിൽ മുംബൈയിൽ നിന്നും കൂടാതെ മഹാരാഷ്ട്രയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമായി 640 ഓളം മികച്ച മത്സരാർത്ഥികളാണ് പങ്കെടുത്തത്. 6 വയസ്സ് മുതൽ 76 വയസ്സ് വരെയുള്ളവർ മത്സരത്തിൽ മാറ്റുരച്ചു. മത്സരത്തിൽ പകുതിയോളം FIDE Rated കളിക്കാർ ആയിരുന്നു. ഒരു വനിതാ ഇന്റർനാഷണൽ മാസ്റ്റർ കളിക്കാരിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. മുംബൈ, നവി മുംബൈ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ നിന്നു വരെ മത്സരാർത്ഥികൾ പങ്കെടുത്തു.

FIDE

 1st, 2nd , 3rd സ്ഥാനങ്ങൾ യഥാക്രമം പ്രിയൻഷു പാട്ടീൽ , അനിരുദ്ധ് പൊറൗഡ്, അർണാവ മഹേഷ് കോലി എന്നിവർ കരസ്ഥമാക്കി. Under 7, 9, 11, 13, 15 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉൾപ്പെടെ 400-ലധികം സമ്മാനങ്ങൾ വിതരണം ചെയ്തു. 8 വർഷമായി നിലകൊള്ളുന്ന അഞ്ജനി ഭായ് ക്ലബ് ഒരു ചിൽഡ്രൻ ഓഫ് വേൾഡ് ട്രസ്റ്റ്‌ എന്ന എൻ ജി ഓ യുമായി സഹകരിച്ചാണ് നടത്തുന്നത്.

Mumbai City