/kalakaumudi/media/media_files/mq3C9UDMHSyfKUGtC3n4.jpg)
ഉത്തരാഖണ്ഡില്‍ താല്‍ക്കാലിക പാലം തകര്‍ന്നുവീണ് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുകിപോയി.14പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തീര്‍ഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റര്‍ മുമ്പ് ദേവ്ഗഡിലാണ് അപകടം.നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു. 16 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
