/kalakaumudi/media/media_files/2025/12/31/soorya-2025-12-31-11-15-51.jpg)
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണനയിൽ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതസ്വാതന്ത്ര്യവും സ്ത്രീകൾക്കെതിരായ വിവേചനവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനം കൂടാതെ, ദാവൂദി ബോറ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം ആചാരത്തെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന ഹർജികൾ, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ അജിയാരി (സൊറോസ്ട്രിയൻ ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ തുടങ്ങിയവയും സുപ്രീംകോടതിയുടെ മുന്നിലുണ്ട്.
ഇതെല്ലാം 9 അംഗ ബെഞ്ചിന് വിടുന്നതാണ് പരിഗണിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
