/kalakaumudi/media/media_files/2025/12/05/veedu-2025-12-05-15-18-44.jpg)
ന്യൂഡൽഹി: നഗരപ്രദേശത്തെ എല്ലാവർക്കും പാർപ്പിടങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പാക്കുന്ന പിഎംഎവൈയുവിന്റെ രണ്ടാം ഘട്ടത്തിൽ അംഗമാകാത്ത ഏക സംസ്ഥാനം കേരളമാണെന്നു കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
ധാരണാപത്രം ഒപ്പിടാത്തതുവഴി സംസ്ഥാനത്തു ഗുണഭോക്താക്കളാകേണ്ട 2-3ലക്ഷം പേർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നതെന്നും സഹമന്ത്രി ടോഖൻ സാഹു പറഞ്ഞു.
ശശിതരൂർ ലോക്‌സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.
പിഎംഎവൈയുവിന്റെ രണ്ടാം ഘട്ടത്തിൽ മാർഗരേഖ പ്രകാരം കേരളംമാത്രമാണ് ഒപ്പിടാത്തത്. 2015 ൽ ആരംഭിച്ച പദ്ധതി 2022 ൽ നീട്ടി.
ആനുകൂല്യങ്ങളിലോ പദ്ധതി നടത്തിപ്പിലോ മാറ്റം വരുത്തിയിട്ടില്ല. കേരളം നൽകിയ പട്ടിക പ്രകാരം 1.62 ലക്ഷം പേർക്ക് ഇതുവരെ വീട് അനുവദിച്ചു.
അതിൽ 1.55 ലക്ഷംവീടുകൾ നിർമ്മിക്കുകയും 1.38 ലക്ഷം കൈമാറുകയും ചെയ്തു. ഇതുവരെ 2700 കോടി രൂപ കേരളത്തിന് അനുവദിച്ചതിൽ ചെലവിടാതെ 100 കോടിയോളം രൂപ കേരളത്തിന്റെ പക്കൽ ബാക്കിയുണ്ട്.
2024 ലാണ് പിഎംഎവൈയുവിന്റെ രണ്ടാം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
