/kalakaumudi/media/media_files/ln5X781LkYe57qma8tmO.jpg)
കേന്ദ്ര ബജറ്റ് അവതരണം ഈ ജുലൈ 23ന് നടക്കും. ഇതിന്റെ മുന്നോടിയായി പാര്‍ലമെന്റ് സമ്മേളനം ഈ മാസം 22 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. പാര്‍ലിമെന്ററികാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആദായ നികുതി സ്ലാബുകളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത് . മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ സമ്പൂര്‍ണ ബജറ്റ് എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ പ്രത്യേകത. ജിഎസ്ടിയില്‍ നികുതി നിരക്കുകളും സേവന ഇളവുകളും പരിഷ്‌കരിക്കുന്നതിന് നിരവധി ശിപാര്‍ശകള്‍ വിദഗ്ധര്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കുംബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും ബജറ്റ് അവതരിപ്പിക്കുക
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
