/kalakaumudi/media/media_files/2025/01/30/iexFhdYIpCflpZ0rNi1y.jpg)
Supreme Court of India
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം തന്നെമതിയെന്നും ആജീവനാന്ത വിലക്ക് കഠിനമാണെന്നുമാണ് കേന്ദ്രസർക്കാർ വാദം, അയോഗ്യത കാലയളവ് തീരുമാനിക്കുന്നത് പാർലമെൻ്റിൻ്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.