/kalakaumudi/media/media_files/2025/12/02/sanchar-sathi-2025-12-02-12-26-17.jpg)
ന്യൂഡൽഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ ഫോൺ നിർമ്മാതാക്കളോട് നിർദേശിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ആപ്പായ സഞ്ചാർ സാഥി പ്രീ ഇൻസ്റ്റാൾ ചെയ്യാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിർദേശിച്ചത്.
സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതോടെ പുതിയ ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാത്തവിധമാണ് ഈ ആപ്പ് ക്രമീകരിക്കുക.
90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
വിതരണ ശൃംഖലയിലുള്ള ഫോണുകളിൽ സോഫ്‌റ്റ്വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
