/kalakaumudi/media/media_files/2026/02/06/bharathu-2026-02-06-13-57-32.jpg)
ന്യൂഡൽഹി: ഉബർ, റാപ്പിഡോ, ഒല പോലുള്ള സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസിന്സമാനമായി സഹകരണമന്ത്രാലയത്തിന് കീഴിൽ ഭാരത് ടാക്‌സി ഓൺലൈൻ ടാക്‌സി സംവിധാനം പുറത്തിറക്കി കേന്ദ്രസർക്കാർ.
ആപ്പിന്റെ ഔദ്യോഗിക പ്രകാശനം സഹകരണവകുപ്പിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രി അമിത്ഷാ നിർവഹിച്ചു.
ഡൽഹി-എൻ.സി.ആർ അമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം. ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി നടപ്പാക്കും. സാരഥികൾ എന്ന പേരിലാണ് ഡ്രൈവർമാർ അറിയപ്പെടുക.
സ്വകാര്യ ഓൺലൈൻ ടാക്‌സി സേവനങ്ങൾക്കുള്ള നിരക്കിൽ 30 ശതമാനം തുക ഇടനിലക്കാരിലേക്ക് കമ്മിഷൻ ഇനത്തിൽ നീക്കിവെക്കപ്പെടുമ്പോൾ ഭാരത് ടാക്‌സിയിൽ വിഹിതം പൂർണമായും ഡ്രൈവർമാരിലേക്കെത്തും.
നിശ്ചിത നിരക്കുമാത്രമേ ഭാരത് ടാക്‌സി വഴി ഈടാക്കൂ. 2002 ലെ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന് കീഴിലെ സഹകാർ ടാക്‌സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് ഭാരത് ടാക്‌സി പ്രവർത്തിപ്പിക്കുക.
ഇതിന് നാലുലക്ഷം ഡ്രൈവർമാർ ചേർന്നു. 10 ലക്ഷം ഉപഭോക്താക്കളും രജിസ്റ്റർ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
