സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തി രാജ്യം

ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 15 മെട്രിക് ടണ്ണായി കുറയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിലെ ഫെബ്രുവരിയിലെ  ഏറ്റവും താഴ്ന്ന നിരക്കാണിത്. 

author-image
Prana
New Update
GOLD

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി താരിഫ് വില 927 ഡോളറായി. സ്വര്‍ണ്ണത്തോടൊപ്പം, വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 18 ഡോളര്‍ ആണ് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം പുതിയ വില കിലോഗ്രാമിന് 1025 ഡോളറായി മാറി. ഡോളര്‍ സൂചികയിലെ തിരിച്ചുവരവും ലാഭമെടുക്കലും മൂലം സ്വര്‍ണത്തിലുള്ള വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നതിനിടയിലാണ് രാജ്യത്തിന്റെ നീക്കം.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വിലകള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിനും വെള്ളിക്കും ചുമത്തുന്ന തീരുവ കണക്കാക്കുന്നതിന് ഈ വിലകള്‍ നിര്‍ണായകമാണ്. ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 15 മെട്രിക് ടണ്ണായി കുറയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിലെ ഫെബ്രുവരിയിലെ  ഏറ്റവും താഴ്ന്ന നിരക്കാണിത്. 
ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ സ്വര്‍ണം ഇറക്കുമതിക്കാരും ഉപഭോക്താവുമാണ് ഇന്ത്യ.അതിനാല്‍ തന്നെ ഇന്ത്യയുടെ ഇറക്കുമതി നയങ്ങള്‍ക്ക് സ്വര്‍ണ-വെള്ളി വിപണികളില്‍ കാര്യമായ സ്വാധീനമുണ്ട്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും ലോകമെമ്പാടും വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കാരണം ഊഹക്കച്ചവടക്കാര്‍ സ്പോട്ട് ഡിമാന്‍ഡില്‍ പുതിയ പൊസിഷനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഇന്നത്തെ ഫ്യൂച്ചേഴ്സ് വ്യാപാരത്തില്‍ സ്വര്‍ണ വില 10 ഗ്രാമിന് 478 രൂപ വര്‍ധിച്ച് 84,697 ആയി.

 

 

gold