/kalakaumudi/media/media_files/2025/01/10/HWrZOUbyu6U0C7AXPBEH.jpg)
രാജ്യത്തെ വ്യാപാരകമ്മി നേരിയ തോതില്‍ കുറഞ്ഞു. സ്വര്‍ണ ഇറക്കുമതിയിലെ കണക്കുകള്‍ പരിഷ്‌കരിച്ചതാണ് ആശ്വാസമായത്. വ്യാപാര കമ്മി ഇതോടെ 32.84 ബില്യണ്‍ ഡോളറായി.
ഇറക്കുമതി കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി വ്യാപാര കമ്മി ഉയര്‍ന്ന തലത്തില്‍ തുടരുകയായിരുന്നു. നവംബറിലെ സ്വര്‍ണ്ണ ഇറക്കുമതി കണ്ക്കില്‍ 5 ബില്യണ്‍ ഡോളര്‍ അധികമായി രേഖപ്പെടുത്തിയിരുന്നു. ഇത് തിരുത്തിയതാണ് വ്യാപാര കമ്മിയിലെ പെട്ടന്നുള്ള കുറവിന് കാരണം. അതേസമയം,
ഡിസംബറിലെ ചരക്ക് കയറ്റുമതി 0.99% കുറഞ്ഞ് 38.01 ബില്യണ്‍ ഡോളറിലെത്തിയതും ആശ്വാസമാണ്. വരും മാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങള്‍ കയറ്റുമതി കണക്കുകളെ ബാധിച്ചേക്കും. ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തുമെന്നാണ് വിലിയിരുത്തല്‍. എന്നാല്‍ ചര്‍ച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍. അങ്ങനെയാണെങ്കില്‍ വരും മാസങ്ങളിലും വ്യാപാരകമ്മിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം ഉണ്ടായേക്കാമെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാപാര കമ്മികൂടുന്നത് പൊതുവേ ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. കാരണം ഇറക്കുമതി ആശ്രിതത്വം കൂടുന്നത് രാജ്യങ്ങളെ സംബന്ധിച്ച് അത്ര നല്ലതല്ല. ഇറക്കുമതിയിലുള്ള ആശ്രിതത്വം കൂടുന്നത് രൂപയെ സമ്മര്‍ദ്ദത്തിലാക്കുകയും മ്യൂലം ഇടിയാന്‍ കാരണമാകുകയും ചെയ്യും.