ന്യൂഡൽഹി : കൗമരത്തോട് അടുക്കുന്ന കുട്ടികൾക്ക് പരസ്പര സമ്മതമുണ്ടെങ്കിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെടാൻ അവകാശം ഉണ്ടാക്കിയെടുക്കണമെന്ന് ഡൽഹി ഹൈകോടതി പറഞ്ഞു. ഇത്തരത്തിലുള്ള ബന്ധങ്ങളെ പോസ്കോ നിയമത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാര പ്രണയത്തെ അംഗീകരിക്കാനുള്ള നിയമം വേണമെന്ന് കോടതി പ്രസ്താവിച്ചു.
ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതിയുടെ വിധിയെ ശരിവച്ചാണ് കോടതി പറഞ്ഞത്. യുവാവുമായി പ്രണയത്തിൽ ആയിരുന്നെന്നും സമ്മതത്തോടെ ലൈംഗിത യിൽ ഏർപ്പെട്ടത് എന്നും പെൺകുട്ടി മൊഴി നൽകുകയായിരുന്നു.
പരാതി നൽകുന്ന സമയത്തു പെൺകുട്ടിക്കു 18 വയസ്സു പൂർത്തിയായിരുന്നില്ല. ആൺകുട്ടിക്കു 18നു മുകളിലായിരുന്നു പ്രായം. ബന്ധങ്ങളെ കുറ്റകരമാക്കുന്നതിന് പകരം ചൂഷണവും അതിക്രമവും കുറയ്ക്കാനുള്ള ശ്രദ്ധിക്കേണ്ടതെന്നു കോടതി പറഞ്ഞു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണു അത് ഉപയോഗിക്കുന്നത് എന്നു കഴിഞ്ഞ കൊല്ലം കർണാടക കോടതി നിരീക്ഷിച്ചിരുന്നു.