കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷം

ഈ പ്രശ്നത്തിന് രമ്യമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ എൻ രാജണ്ണ അഭിപ്രായപ്പെട്ടു .

author-image
Devina
New Update
sidda siva

ബംഗലൂരു:  കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷം .മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യ- ഡി കെ ശിവകുമാർ പോര് 
 തുടരുകയാണ് .

ഈ പ്രശ്നത്തിന് രമ്യമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ എൻ രാജണ്ണ അഭിപ്രായപ്പെട്ടു .

കോൺഗ്രസ് നിയസഭാകക്ഷിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുകൂലിച്ച രാജണ്ണ, മുഖ്യമന്ത്രി പദവിയിലേക്ക് മറ്റൊരു ഓപ്ഷനായി സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പേരും മുന്നോട്ടു വെച്ചു.

 നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്. അതിനാൽ ഇതേക്കുറിച്ച് പറയാനില്ല.

അതേസമയം വ്യക്തിപരമായ ആഗ്രഹം സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായിരിക്കണമെന്നാണ്.

 അല്ലെങ്കിൽ, ഡോ. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാകുക. എന്തായാലും രണ്ടു ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും കെ എൻ രാജണ്ണ കൂട്ടിച്ചേർത്തു.