സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടല്ല; പി സതീദേവി

സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേട് അല്ലെന്ന് സതീദേവി പറഞ്ഞു. പൊലീസ് സിദ്ദിഖിന് ഒത്താശയും ചെയ്തു നൽകിയിട്ടില്ല.

author-image
Anagha Rajeev
New Update
p sathidevi siddique

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ നടൻ സിദ്ദിഖിന്റെ പിടികൂടാത്തത്തിൽ വിമർശനം ശക്തമാകുന്നതിനിടെ പൊലീസിനെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേട് അല്ലെന്ന് സതീദേവി പറഞ്ഞു. പൊലീസ് സിദ്ദിഖിന് ഒത്താശയും ചെയ്തു നൽകിയിട്ടില്ല. പൊലീസിന്റെ മികച്ച പ്രവർത്തനം കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതെന്നും സതീദേവി പറഞ്ഞു.

കേസിൽ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് സതീദേവിയുടെ പ്രതികരണം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതി പരിഗണിക്കും.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. എന്നാൽ മുൻകൂർ ജാമ്യ ഹർജി നിഷേധിച്ച ഹൈക്കോടതി സിദ്ദിഖിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും വ്യക്തമാക്കി. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

P. Sati Devi actor siddique