പോര് മുറുകുന്നു ; രേഖാമൂലം പരാതിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാറിലെ എഫ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പരിഹസിച്ചു.രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ മാപ്പു പറയണം.

author-image
Sneha SB
New Update
RAHUL

ഡല്‍ഹി :തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിക്കും ഇടയിലെ തര്‍ക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ബീഹാറിലെ എഫ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാന്‍ രാഹുല്‍ കാത്തിരിക്കുകയാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പരിഹസിച്ചു.രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ മാപ്പു പറയണം. രാഹുല്‍ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താന്‍ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയില്‍ രാഹുല്‍ പറയുന്നു. ഒരു മണ്ഡലം പഠിക്കാന്‍ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഉടന്‍ ഡിജിറ്റല്‍ ഡേറ്റ കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.1. ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്? ,2. വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്?,3. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?,4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്?,5. ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്?എന്നിവയാണവ.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ വോട്ടര്‍ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു എന്നാണ് പരാതി. മഹാരാഷ്ട്ര, ബീഹാര്‍, ഹരിയാന മധ്യപ്രദേശ് രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ വെബ്‌സൈറ്റില്‍ പട്ടിക തുറക്കാനാകുന്നില്ല എന്നാണ് പരാതി. ഒന്നും ഒളിക്കാനില്ലെങ്കില്‍ പട്ടിക പിന്‍വലിച്ചതെന്തിനെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഫാക്ട് ചെക്ക് എന്ന പോരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയെ  അപമാനിക്കുന്നതിലും കടുത്ത പ്രതിഷേധം ഇന്ത്യ സഖ്യം അറിയിച്ചു.

 

rahul gandhi election commision