/kalakaumudi/media/media_files/2025/11/09/bihar-electionnnnnnnn-2025-11-09-11-32-45.jpg)
പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.
വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശ്ശീല വീഴും.
ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങളിലാണ് ജനവിധി.
സീമാഞ്ചൽ, മഗധ്, ഷഹാബാദ്, ചമ്പാരൻ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന ശ്രമത്തിലാണ് പാർട്ടികൾ.
എൻഡിഎയും ഇന്ത്യ സഖ്യവും അവസാനഘട്ട പ്രചാരണത്തിനായി പ്രമുഖ നേതാക്കളെയാണ് രം​ഗത്തിറക്കാൻ ഒരുങ്ങുന്നത്.
എൻഡിഎ റാലികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.
എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് പ്രചാരണത്തിനായി എത്തും. ഈ മാസം 14നു ഫലമറിയാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
