/kalakaumudi/media/media_files/ZOiEawyJXOtnWdfoFQmz.jpg)
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത സാംസ്‌കാരിക പരിപാടിക്കിടെ താല്‍ക്കാലിക ഗേറ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധനധാന്യ ഓഡിറ്റോറിയത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിഹാസ നടന്‍ ഉത്തംകുമാറിന്റെ 44-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സുരക്ഷാ വീഴ്ചയാണോ എന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഓഡിറ്റോറിയത്തിന് സമീപത്തെ മറ്റ് ചില ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. 2023 ഏപ്രില്‍ 13-ന് മമത ബാനര്‍ജിയാണ് ധനധാന്യ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്.