/kalakaumudi/media/media_files/2025/09/28/stalin-2025-09-28-09-09-30.jpg)
കരൂര്‍: കരൂരില്‍ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. 7:45ന് വിവരം അറിഞ്ഞയുടന്‍ കരൂര്‍ എംഎല്‍എയും മുന്‍മന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാന്‍ പാടില്ലാത്തതുമാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നല്‍കാതെ സ്റ്റാലിന്‍ മടങ്ങുകയായിരുന്നു. അന്വേഷണത്തില്‍ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചയോടെ സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശനം നടത്തുകയായിരുന്നു. മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപാചരം അര്‍പ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ അവലോകന യോഗവും നടന്നു.
മരിച്ച 39 പേരില്‍ 17 പേര്‍ സ്ത്രീകളാണ്. 4 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും ഈ ദാരുണമായ സംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതില്‍ 35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.
കരൂര്‍ സ്വദേശികളായ 28 പേരും, ഈറോഡ് നിന്നുള്ള 2 പേരും തിരുപ്പൂര്‍ നിന്നുള്ള 2 പേരും, ഡിണ്ടിഗലില്‍ നിന്നുള്ള 32 പേരും, സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്. അതേ സമയം ടിവികെയുടെ കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് മടങ്ങിയത് വിവാദമാകുന്നു.
റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും.വിജയുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.