/kalakaumudi/media/media_files/2025/11/13/periodssss-2025-11-13-10-20-28.jpg)
ബംഗളൂരു: വനിതാ ജീവനക്കാർക്ക് വളരെയധികം ആശ്വാസകരമാകുന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കർണാടക സർക്കാർ .
മാസത്തിൽ ഒരുദിവസം ആർത്തവ അവധി അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവധി ലഭിക്കും.
സ്ഥിരം ജീവനക്കാർക്കൊപ്പം കരാർ, പുറംകരാർ (ബിപിഒ) ജീവനക്കാർക്കും അവധിനൽകണം.
18 മുതൽ 52 വയസ്സുവരെ പ്രായമുള്ളവർക്കാണ് ആർത്തവ അവധി അനുവദിക്കുന്നത്.
അതത് മാസത്തിൽത്തന്നെ അവധിയെടുക്കണം. അടുത്തമാസങ്ങളിലേക്ക് നീട്ടാൻ സാധിക്കില്ല.
മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു
.പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാർക്ക് വർഷം 12 അവധി അധികമായി ലഭിക്കും.
തൊഴിൽവകുപ്പ് തയ്യാറാക്കിയ ആർത്തവ അവധി നയത്തിന് കഴിഞ്ഞമാസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
എല്ലാമേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുന്ന ആദ്യസംസ്ഥാനമാണ് കർണാടക.
ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് മാസത്തിൽ ഒരിക്കൽ ആർത്തവ അവധിയുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ബാധകം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
