ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിർത്തതെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ജീവൻ രക്ഷിക്കാനായില്ല.

author-image
Anagha Rajeev
New Update
armstrong
Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്പി അധ്യക്ഷൻ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. കൊലക്കേസിൽ അറസ്റ്റ് ചെയ്ത തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. 

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിർത്തതെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ജീവൻ രക്ഷിക്കാനായില്ല.

വീടിന് സമീപത്തുവച്ച് പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെ ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊല നടത്തിയത്. തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുൻ ചെന്നൈ കോർപറേഷൻ കൗൺസിലർ കൂടിയായ ആംസ്‌ട്രോങ്.

k armstrong