മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും സെന്‍സെക്‌സും ഒരു ശതമാനം നേട്ടം കരസ്ഥമാക്കിയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 1,078.87 പോയിന്റ് അഥവാ 1.40 ശതമാനം ഉയര്‍ന്ന് 77,984.38 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയര്‍ന്ന് 23,658.35 ലെത്തി. സെന്‍സെക്‌സ് ഓഹരികളില്‍ എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ഇടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സൊമാറ്റോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, നെസ്ലെ, ഇന്‍ഫോസിസ് എന്നി ഓഹരികള്‍ ഇടിവ് നേരിട്ടു.എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം നേട്ടമുണ്ടാക്കി
വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
നെസ്ലെ, ഇന്‍ഫോസിസ് എന്നി ഓഹരികള്‍ ഇടിവ് നേരിട്ടു.എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം നേട്ടമുണ്ടാക്കി
New Update