വിപണി ഇന്നും നഷ്ടം രേഖപ്പെടുത്തി

നിഫ്റ്റി ഐടി സൂചിക 0.93% വും നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി റിയാലിറ്റി തുടങ്ങിയ സൂചികകള്‍  0.11% - 0.61 ശതമാനം വരെയും ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു

author-image
Prana
New Update
stock market

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ട കച്ചവടം തുടരുന്നു. നിഫ്റ്റി  തുടര്‍ച്ചയായ പത്താം ദിവസവും, സെന്‍സെക്‌സ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്  രേഖപ്പെടുത്തി.സെന്‍സെക്‌സ് -452.4 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,633.54 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 36.65 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 22,082.65 ലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൊമാറ്റോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക് എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഫിന്‍സെര്‍വ്, എച്ച്സിഎല്‍ ടെക്‌നോളജീസ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്‍ഫോസിസ്, മാരുതി സുസുക്കി ഇന്ത്യ, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ഇടിവ് നേരിട്ടു.
സെക്ടറല്‍  സൂചികകളില്‍ നിഫ്റ്റി മീഡിയ 2.39% നേട്ടമുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 1.55% നേട്ടത്തോടെ സ്ഥിരത കൈവരിച്ചു. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ബാങ്ക് എന്നിവ ഉയര്‍ന്നു.  നിഫ്റ്റി ഓട്ടോ സൂചിക 1.38% ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.93% വും നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി റിയാലിറ്റി തുടങ്ങിയ സൂചികകള്‍  0.11% - 0.61 ശതമാനം വരെയും ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു

 

market