വന്ദേമാതരം രാഷ്ട്രീയംകളിക്കാനുള്ളനീക്കം അപകടം ; സിപിഎം

ദേശീയഗീതമായ വന്ദേമാതരത്തിൽ നിന്ന് മതപരമായ എതിർപ്പു പരിഗണിച്ച് ഒഴിവാക്കിയിരുന്ന ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം ഗൂഢലക്ഷ്യത്തോടെയാണെന്ന് സിപിഎം ആരോപിച്ചു.

author-image
Devina
New Update
cpm

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിൽ നിന്ന് മതപരമായ എതിർപ്പു പരിഗണിച്ച് ഒഴിവാക്കിയിരുന്ന ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം ഗൂഢലക്ഷ്യത്തോടെയാണെന്ന് സിപിഎം ആരോപിച്ചു.

 ദേശീയഗാനത്തെയും ദേശീയഗീതത്തെയും കുറിച്ച് അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാംസ്‌കാരിക ചിഹ്‌നങ്ങളുമായി രാഷ്ട്രീയം കളിക്കരുത്.

മതനിരപേക്ഷ റിപ്പബ്‌ളിക്കിന്റെ സ്വഭാവത്തെ പ്രതിനിധികരിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ഭരണഘടന നിർമ്മാണ സഭ ദേശീയ ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കിയത്.

ഇപ്പോഴത്തെ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

വന്ദേമാതരം പൂർണ്ണമായും ചൊല്ലാൻ നിർബന്ധിക്കുന്നത് ഭരണഘടന വിരുദ്ധവും അസ്വീകാര്യവുമാണെന്നും സർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നും അല്ലെങ്കിൽ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അഖിലേന്ത്യാ മുസ്‌ളിം വ്യക്തിനിയമബോർഡ് പറഞ്ഞു.