/kalakaumudi/media/media_files/FdR5UFhWekIqupCsN75Y.jpg)
നാഗര്‍കോവിലില്‍ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് വെടിവച്ച് പിടികൂടി. കന്യാകുമാരി ഈത്താമുഴി കരുവാറ്റൂര്‍ സ്വദേശി സെല്‍വം എന്നറിയപ്പെടുന്ന സെല്‍വരാജാണ് പിടിയിലായത്. എസ്.ഐയെ വെട്ടി പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ കാലില്‍ വെടിവെച്ച് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതി അഞ്ചുഗ്രാമം അഴകിയ പാണ്ഡ്യപുരത്ത് കാല്‍നട യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി അരിവാള്‍ വീശി പോക്കറ്റില്‍ നിന്നും 2000 രൂപ എടുത്ത് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവെ ശുചീന്ദ്രത്ത് ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ലിബിന്‍ പാല്‍രാജും സംഘവും സ്ഥലത്തെത്തിയതോടെ പ്രതി പോലീസിന് നേരെ അരിവാള്‍ വീശി. എസ്.ഐയുടെ കൈയില്‍ വെട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ വെടിയുതിര്‍ത്ത് പിടികൂടുകയായിരുന്നു.
പ്രതിയെയും പരിക്കേറ്റ എസ്.ഐയെയും നാഗര്‍ കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.