/kalakaumudi/media/media_files/2026/01/21/supreem-court-2026-01-21-13-39-08.jpg)
ന്യൂഡൽഹി: ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പ്രവർത്തനം തടയാനാകില്ലെന്നു സുപ്രീം കോടതി.
പഞ്ചാബ് സർക്കാരിനെ വിമർശിച്ചുള്ള ലേഖനം വന്നതിനു പിന്നാലെ പഞ്ചാബ് കേസരി പത്രത്തിനും മാനേജ്‌മെന്റിനുമെതിരെ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച കേസിലാണ് പരാമർശം.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുക്കരുതെന്നു കോടതി നിർദ്ദേശിച്ചു.
ഹൈക്കോടതി വിധി വരുന്നതുവരെയും അതിൽ അപ്പീലിനു സാവകാശം അനുവദിച്ചുമാണ് സംസ്ഥാന സർക്കാരിന്റെ നടപടികൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
പത്രത്തിന്റെ പ്രസ് തടസ്‌സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചു.
ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാനേജ്‌മെന്റിനെതിരെ സർക്കാർ പ്രതികാര നടപടികളെടുക്കുന്നുവെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന വിഷയം.
സ്ഥാപനത്തിലേക്കുള്ള വൈദ്യുതി തടസ്‌സപ്പെടുത്തുന്നു മലിനീകരണനിയന്ത്രണ ബോർഡിന്റെ നോട്ടീസുകൾ തുടരെ നൽകുന്നു മാനേജ്‌മെന്റിന്റെ ഹോട്ടൽ അടക്കം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്‌നൽകുന്നു.
തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിലുള്ളത്. നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നാണ് സർക്കാരിന്റെ വാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
