യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, ഫ്‌ലൈറ്റ് ഭോപ്പാലിലിറക്കി

എയര്‍പോര്‍ട്ട് ഡയറക്ടര്‍ റാംജി അവസ്തി മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം യാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് 11:40ന് വിമാനം താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നു

author-image
Prana
New Update
flights
Listen to this article
0.75x1x1.5x
00:00/ 00:00

വാരണാസിയില്‍ നിന്നും 172 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ ഫ്‌ലൈറ്റ് അടിയന്തരമായി ഭോപ്പാലിലിറക്കി. യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം ഭോപാലിലെ രാജ ബോജ് വിമാനത്താവളത്തില്‍ ഇറക്കിയത്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ റാംജി അവസ്തി മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം യാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് 11:40ന് വിമാനം താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വൈകിട്ട് യാത്ര പുനരാരംഭിക്കും.

bhopal