വളര്‍ത്തുനായ്ക്കള്‍ കുരച്ചു; 45കാരനെ അയല്‍വാസികള്‍ കൊലപ്പെടുത്തി

വളര്‍ത്തുനായ്ക്കളുടെ നിര്‍ത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

author-image
Prana
New Update
murder case
Listen to this article
0.75x1x1.5x
00:00/ 00:00

വളര്‍ത്തുനായ്ക്കളുടെ നിര്‍ത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രംഭാരന്‍ ഭൂമിയ എന്നയാളെയാണ് അയല്‍വാസിയായ സുധ യാദവും മൂന്ന് മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി പനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
വെള്ളിയാഴ്ച രാത്രി സുധായാദവിന്റെ വളര്‍ത്തുനായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഭൂമിയ പരാതി പറഞ്ഞത്. നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാര്‍ക്ക് ശല്യമാണെന്നും കുട്ടികള്‍ക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും ഭൂമിയ പറഞ്ഞു. എന്നാല്‍ നായ്ക്കളെ മാറ്റില്ലെന്ന് സുധ യാദവ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നാലെ സുധ യാദവും മൂന്ന് മക്കളും ചേര്‍ന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ ഭൂമിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. സംഭവത്തില്‍ ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് സുധ യാദവിനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ഒരു മകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Madhya Pradesh murder