രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കെതിരെ പ്രതിഷേധം, പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍

ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ ദര്‍ഭംഗയിലെ പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

author-image
Biju
New Update
rahul gahdhi

പട്‌ന: വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുനേരെ കരിങ്കൊടി വീശി ഭാരതീയ ജനത യുവ മോര്‍ച്ച (ബിവൈജെഎം) പ്രവര്‍ത്തകര്‍. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ ദര്‍ഭംഗയിലെ പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

കരിങ്കൊടിയുമായെത്തിയ ബിവൈജെഎം പ്രവര്‍ത്തകര്‍ രാഹുലിന്റെ വാഹനത്തിനു മുകളില്‍ ചാടിക്കയറാനും ശ്രമം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച സംസാരിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി സമരക്കാര്‍ക്കുനേരെ മിഠായി നീട്ടി.  

വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിനു ശേഷം രാഹുല്‍ ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി ബിഹാറിലെ അറായിലും രാഹുല്‍ റാലി നടത്തി. ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണം ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ നടത്തുന്ന ആക്രമണമാണെന്നു രാഹുല്‍ പറഞ്ഞു.

rahul gandhi