സുരക്ഷാജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു

22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച ഉച്ചയോടെ കെംപാപുര സിന്ധി കോളേജിലാണ് സംഭവം. കോളജിലെ വാര്‍ഷികാഘോത്തില്‍ പങ്കെടുക്കാന്‍ ഭാര്‍ഗവും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനാലാണ് സുരക്ഷാജീവനക്കാരന്‍ തടഞ്ഞത്.

author-image
Prana
New Update
death new
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗളൂരുവില്‍ കോളജ് കാമ്പസ് സുരക്ഷാജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയായ ജയ് കിഷോര്‍ റായ് ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് കോളജ് കാമ്പസില്‍ എത്തിയ 22 കാരനായ ഭാര്‍ഗവ് ജ്യോതി ബര്‍മന് സുരക്ഷാജീവനക്കാരന്‍ പ്രവേശനം നിഷേധിച്ചു. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് ഭാര്‍ഗവ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച ഉച്ചയോടെ കെംപാപുര സിന്ധി കോളേജിലാണ് സംഭവം. കോളജിലെ വാര്‍ഷികാഘോത്തില്‍ പങ്കെടുക്കാന്‍ ഭാര്‍ഗവും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനാലാണ് സുരക്ഷാജീവനക്കാരന്‍ തടഞ്ഞത്. കാമ്പസില്‍ നിന്നും തിരികെപോയ ഭാര്‍ഗവ് സമീപത്തെ കടയില്‍നിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി സുരക്ഷാജീവനക്കാരന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

murder