പാക്ക് സേനയെ പ്രതിരോധത്തിലാക്കി ഇന്ത്യൻ പടക്കപ്പലുകളുടെ കരുത്ത്

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നാവികസേന ആക്രമണസജ്ജമായി നിന്നത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്ന് നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി പറഞ്ഞു .

author-image
Devina
New Update
padakappal

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നാവികസേന ആക്രമണസജ്ജമായി നിന്നത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്ന് നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി പറഞ്ഞു .

 പാക്ക് നാവികസേനയെ അവരുടെ തുറമുഖങ്ങളിലോ, വിമാനത്താവളങ്ങൾക്കു തുടരാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.


പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിച്ചു. അറബിക്കടലിൽ ഇന്ത്യൻ പടക്കപ്പലുകൾ വിന്യസിക്കപ്പെട്ടത് പാക്ക് നാവികസേനയെ പ്രതിരോധത്തിലാക്കി. ലോകത്തിലെ പല പ്രധാന ഷിപ്പിംഗ് കമ്പനികളും ആ ദിവസങ്ങളിൽ പാക്കിസ്ഥാൻ തുറമുഖങ്ങൾ ഒഴിവാക്കാൻ തുടങ്ങി.

കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയത്തിലും വലിയ വർധയുണ്ടാക്കി. പാക്ക്‌വ്യാപാരത്തിൽ 10 ശതമാനത്തോളമാണ് ഇടിവുണ്ടായത്.


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി അരിദമൻ ഉടൻ കമ്മിഷൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ഒരു അന്തർവാഹിനിയും 12 യുദ്ധകപ്പലുകളും നാവികസേനയുടെ ഭാഗമായെന്നും അൻപതോളം യുദ്ധക്കപ്പലുകൾ നിർമ്മാണഘട്ടങ്ങളിലാണെന്നും നാവികസേന ദിനത്തിന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ ദിനേശ് ത്രിപാഠി പറഞ്ഞു.

64,000 കോണി രൂപയുടെ കരാറിൽ ഒപ്പിട്ടത് ഫ്രാൻസിൽ നിന്നുള്ള 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളിൽ ആദ്യനാലെണ്ണം 2029 ൽ ലഭിക്കും.