'വഖഫ് നല്‍കാന്‍ 5 വര്‍ഷം ഇസ്ലാം മതം പിന്തുടരേണ്ട'; വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ

5 വര്‍ഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാള്‍ക്കു മാത്രമേ വഖഫ് നല്‍കാന്‍ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്.

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ മാത്രമാണ് സ്റ്റേ അനുവദിക്കാന്‍ കോടതി തയാറായത്. 

5 വര്‍ഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാള്‍ക്കു മാത്രമേ വഖഫ് നല്‍കാന്‍ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്.