ഭരണഘടനാ ആമുഖം തിരുത്തണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

1976ലെ 42-ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണു തള്ളിയത്.

author-image
Prana
New Update
supreme court

ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976ലെ 42-ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണു തള്ളിയത്. ആമുഖം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം എന്തിനാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അര്‍ഥമാക്കുന്നത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ് ആര്‍ ബൊമ്മൈ കേസില്‍ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയെ എതിര്‍ത്ത് മുന്‍ എംപിയും സിപിഐ കേരള സെക്രട്ടറിയുമായ ബിനോയ് വിശ്വം ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

subramanya swami Supreme Court petition