കേന്ദ്ര വിവരാവകാശ കമീഷന്‌ ബെഞ്ച്‌ രൂപീകരിക്കാൻ 
അധികാരമുണ്ടെന്ന് സുപ്രീംകോടതി

സിഐസി രൂപീകരിച്ച ‘കേന്ദ്ര വിവരാവകാശകമീഷൻ (മാനേജ്‌മെന്റ്‌) റെഗുലേഷൻസ്‌–-2007’ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീലിലാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

author-image
Anagha Rajeev
New Update
supreme court
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമീഷന്‌ ബെഞ്ചുകൾ രൂപീകരിക്കാനുമുള്ള അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. സിഐസിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ അതിന്റെ സ്വയംഭരണാധികാരം ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമാണെന്നും ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. 

സിഐസി രൂപീകരിച്ച ‘കേന്ദ്ര വിവരാവകാശകമീഷൻ (മാനേജ്‌മെന്റ്‌) റെഗുലേഷൻസ്‌–-2007’ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീലിലാണ്‌ സുപ്രീംകോടതി ഉത്തരവ്‌. റെഗുലേഷൻസ്‌ റദ്ദാക്കിയ ഹൈക്കോടതി സിഐസിക്ക്‌ ബെഞ്ചുകൾ ഉണ്ടാക്കാനുള്ള അധികാരമില്ലെന്നും നിരീക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് പൂർണമായും തള്ളിക്കളയുന്ന വിധിയാണ്‌ സുപ്രീംകോടതിയുടെത്‌. 

വിവരാവകാശനിയമത്തിന്റെ 12(4), 15(4) വകുപ്പുകൾ സിഐസിക്ക്‌ ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരങ്ങൾ വ്യക്തമായി നൽകുന്നില്ലെങ്കിലും കമീഷന്‌ അതിന്റെ കർത്തവ്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നാണ്‌ സുപ്രീംകോടതി വ്യക്തമാക്കി. 

Central Information Commission Supreme Court