കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹർജികൾ ഏതു ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.

author-image
Devina
New Update
supremecourtttttt

ന്യൂഡൽഹി: കേരളത്തിലെ  എസ്‌ഐആർ  നടപടികൾക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

 ഹർജികളിൽ വിശദമായ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അറിയിച്ചു.

 മുസ്ലിം ലീഗ് നേതാവു കൂടിയായ അഭിഭാഷകൻ ഹാരിസ് ബീരാൻ ഹർജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെൻഷൻ ചെയ്യുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്‌ഐആർ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

 കേരളത്തിലെ എസ്‌ഐആറിനെതിരായ ഹർജികൾ ഏതു ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.

 ബിഹാറിലെ എസ്‌ഐആറിനെതിരായ ഹർജികൾ ഇപ്പോഴും ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലാണ്.