സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

നിലവിൽ യൂട്യൂബിൽ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താൽ റിപ്പിൾ ലാബിന്റെ ക്രിപ്‌റ്റോ കറൻസി വീഡിയോകളാണ് കാണാൻ കഴിയുക. ലൈവ് സ്ട്രീം തുറന്നാൽ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്.

author-image
Anagha Rajeev
New Update
Supreme Court
Listen to this article
0.75x 1x 1.5x
00:00 / 00:00

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലിൽ അമേരിക്ക ആസ്ഥാനമായ റിപ്പിൾ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് കാണുന്നത്. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.

നിലവിൽ യൂട്യൂബിൽ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താൽ റിപ്പിൾ ലാബിന്റെ ക്രിപ്‌റ്റോ കറൻസി വീഡിയോകളാണ് കാണാൻ കഴിയുക. ലൈവ് സ്ട്രീം തുറന്നാൽ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. അതേസമയം സംഭവത്തിൽ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷൻ വിഭാഗം പരിശോധന നടത്തുന്നുണ്ട്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേസുകളുടെയും പൊതുതാൽപ്പര്യം ഉൾപ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകൾ സ്ട്രീം ചെയ്യാനാണ് സുപ്രീം കോടതി യൂട്യൂബ് ചാനൽ ഉപയോഗിക്കുന്നത്. അടുത്തിടെ, ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിൻ്റെ വിചാരണകൾ യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകൾ ഹാക്കർമാർ സ്വകാര്യമാക്കിയിട്ടുണ്ട്.

Supreme Court