മുല്ലപ്പെരിയാര്‍ ശില്‍പി പെന്നി ക്വിക്കിന്റെ കുടുംബത്തെ കണ്ട് എം.കെ.സ്റ്റാലിന്‍

പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ യുകെയിലെ കിംബര്‍ലിയില്‍ സ്ഥാപിച്ചതിന് തമിഴ്‌നാട് സര്‍ക്കാരിന് കുടുംബം നന്ദി പറഞ്ഞതായി സ്റ്റാലിന്‍ അറിയിച്ചു. കുടുംബം നേരിട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

author-image
Biju
New Update
STALIN

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പിയായ ബ്രിട്ടിഷ് എന്‍ജിനീയര്‍ കേണല്‍ പെന്നി ക്വിക്കിന്റെ കുടുംബത്തെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. വിദേശപര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് പെന്നി ക്വിക്കിന്റെ കുടുംബം സ്റ്റാലിനെ കാണാനെത്തിയത്. 

പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ യുകെയിലെ കിംബര്‍ലിയില്‍ സ്ഥാപിച്ചതിന് തമിഴ്‌നാട് സര്‍ക്കാരിന് കുടുംബം നന്ദി പറഞ്ഞതായി സ്റ്റാലിന്‍ അറിയിച്ചു. കുടുംബം നേരിട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

2022ലാണ് പെന്നി ക്വിക്കിന്റെ സ്വദേശമായ കാംബര്‍ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രതിമ അനാഛാദനം ചെയ്തത്. നിലവില്‍ തേനി ജില്ലയിലെ ലോവര്‍ക്യാംപില്‍ പെന്നിക്വിക്കിന് സ്മാരകമുണ്ട്. തേനിയിലെ ബസ് ടെര്‍മിനലിനും പെന്നി ക്വിക്കിന്റെ പേരാണ്.