/kalakaumudi/media/media_files/2024/10/27/TLASSt38Qsvwq1ssxbGW.jpg)
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തിരുച്ചിയിൽനിന്ന് വന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കള്ളാക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപ്പേട്ടയ്ക്കടുത്ത് ഷെയ്ഖ് ഹുസൈൻപേട്ടയിലാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ച എസ്.യു.വി. തലകീഴായി മറിയുകയായിരുന്നു. കലൈ, ശ്രീനിവാസൻ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.