നാലാം ക്വാഡ് ഉച്ചകോടിക്ക് സെപ്റ്റംബറിൽ അമേരിക്ക ആതിഥേയത്വം വഹിക്കും

ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ക്വാഡ് ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും

author-image
Anagha Rajeev
New Update
Fourth quad summit
Listen to this article
0.75x1x1.5x
00:00/ 00:00

2024 ക്വാഡ് ഉച്ചകോടി സെപ്റ്റംബറിൽ അമേരിക്കയിൽ നടക്കും. സെപ്റ്റംബര്‍ 21ന് ഡെലവെയറിലാണ് ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ക്വാഡ് ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയമ ഈ ഉച്ചകോടി ബൈഡൻ്റെയും കിഷിദയുടെയും അവസാന ക്വാഡ് കൂടിക്കാഴ്ചയായിരിക്കും. ഇവരിൽ ആരും അവരവരുടെ രാജ്യങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നതാണ് കാരണം.

അതേസമയം, അടുത്ത ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2024 ജനുവരിയില്‍ നിശ്ചയിച്ചിരുന്ന യോഗം ജോ ബൈഡന്റെ ക്യാമ്പയിന്‍ തിരക്കുകളും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെയെല്ലാം പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വ‍ർഷത്തെ ക്വാഡ് ഉച്ചകോടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിൻറെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.

america