/kalakaumudi/media/media_files/2025/07/28/dhar-2025-07-28-21-28-21.jpg)
ബംഗളൂരു: ധര്‍മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നിര്‍ബന്ധത്തിനു വഴങ്ങി കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയ മുന്‍ ശുചീകരണ ജീവനക്കാരനായ സാക്ഷിയുമായിപ്രത്യേക അന്വേഷണ സംഘം മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം സന്ദര്‍ശിച്ചു. ധര്‍മസ്ഥല ക്ഷേത്രത്തിനടുത്ത്
നേത്രാവതി നദിയിലെ സ്‌നാനഘട്ടത്തിലാണ് ഇയാള്‍ അന്വേഷണ സംഘത്തെ എത്തിച്ചത്. നദിയുടെ അടുത്തുള്ള കൊടുംകാട്ടിലേക്കാണ് ആദ്യം ഇയാള്‍ സംഘത്തെ എത്തിച്ചത്. സംഘത്തോടൊപ്പം മുന്ന് അഭിഭാഷകരും ഉണ്ടായിരുന്നു.
ശുചീകരണ തൊഴിലാളി സാക്ഷി മൊഴിയെടുക്കാനായി രണ്ടു ദിവസമായി മംഗളൂരുവിലെ മല്ലിഗട്ടെയിലെ ഐ.ബി ഓഫിസില്‍ കസ്റ്റഡിയിലായിരുന്നു. എം.എന്‍ അനുചേത്, ജിതേന്ദ്രകുമാര്‍ ദയാമ, സി.എ സൈമണ്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
നരത്തെ അന്വേഷണസംഘ തലവനായ പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ ദമായയുടെ നതൃത്വത്തിലുള്ള സംഘം ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ധര്‍മസ്ഥലയിലെ ക്ഷേത്ര പരിസരത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്ന് പറയുന്ന സഥലത്ത് മണ്ണുനീക്കി പരിശോധന നടത്തും. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് നീക്കം. മൃതദേഹങ്ങള്‍ എവിടെയെല്ലാമാണ് കുഴിച്ചിട്ടത് എന്നതു സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. റെക്കോഡ് ചെയ്ത ഇയാളുടെ മൊഴികള്‍ കൃത്യമായി പരിശോധിച്ചശേഷമേ മണ്ണുനീക്കി പരിശോധന തുടങ്ങൂ.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും മതേദേഹങ്ങളാണ് പരിശോധിക്കുന്നത്.