അസമില്‍ നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തെലി, ബിഹാറില്‍ നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചാധരി, മധ്യപ്രദേശില്‍ നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍ നിന്ന് ധിര്യ ഷീല്‍ പാട്ടീല്‍, ഒഡീഷയില്‍ നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയില്‍ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്ന് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നിതിന്‍ പാട്ടീലും ബിഹാറില്‍ നിന്ന് ആര്‍എല്‍എമ്മിന്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ദശാബ്ദമായി രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്‍ ഡി എ. വിവാദ ബില്ലുകള്‍ ലോക്‌സഭ കടന്നാല്‍ രാജ്യസഭയില്‍ എത്തിച്ച് എളുപ്പത്തില്‍ പാസ്സാക്കിയെടുക്കാന്‍ ഇത് ഭരണമുന്നണിയെ സഹായിക്കും. മുമ്പ് ലോക്‌സഭയില്‍ ബില്ല് പാസ്സാക്കിയാലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വേഗത്തില്‍ പാസ്സാക്കാന്‍ സാധിക്കുമായിരുന്നില്ല. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ ചേരിചേരാ കക്ഷികളുടെ സഹായത്തോടെയായിരുന്നു രാജ്യസഭയില്‍ ചില ബില്ലുകളെങ്കിലും അന്ന് ബിജെപി പാസ്സാക്കിയെടുത്തിരുന്നത്.
രാജ്യസഭയിലേക്ക് എത്തിയവര്‍ ഇവര്‍
മഹാരാഷ്ട്രയില്‍ നിന്ന് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നിതിന്‍ പാട്ടീലും ബിഹാറില്‍ നിന്ന് ആര്‍എല്‍എമ്മിന്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.
New Update
00:00
/ 00:00