ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട് വോട്ടെടുപ്പ് പൂര്‍ത്തിയായി

പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലായിരുന്നു മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്.

author-image
anumol ps
New Update
election

ഗുവാഹാട്ടിയില്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നവര്‍. 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിംഗ് 60 ശതമാനം പിന്നിട്ടു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലായിരുന്നു മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്‌ളാദ് ജോഷി, ദിഗ്വിജയ് സിങ്,, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

 

loksabha election 2024 phase3