ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങിന്റെ അന്തിമ കണക്ക് പുറത്തുവിട്ട് തിര.കമ്മീഷൻ

പുതിയ കണക്കുകൾ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.

author-image
anumol ps
New Update
loksabha election2024

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡൽഹി: മേയ് ഏഴിന് നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പുതിയ കണക്കുകൾ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.66.89% പുരുഷന്മാരും 64.4% സ്ത്രീകളും 25.2% ട്രാൻസ്ജൻഡറുകളും വോട്ട് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തിൽ 17.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.  ഇതിൽ 8.85 കോടി പുരുഷന്മാരും 8.39 കോടി സ്ത്രീകളുമാണ്.

മേയ് ഏഴിന് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 68.4% പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം. 

 

loksabha elelction 2024 third phase total voting