'നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം,നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം': വിജയ്

നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം, നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. 

author-image
Greeshma Rakesh
New Update
vijay

Thalapathy Vijay Honours Tamil Nadu's Top Students in Grand Ceremony

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണമെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. 10,12 ക്ലാസിൽ ഉന്നത വിജയം നേടിയവരെ ആദരിക്കാൻ  ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ പല മേഖലയിലും നല്ല നേതാക്കൾ ഇല്ലെന്ന് വിജയ് ചടങ്ങിൽ പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം, നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. 

ചടങ്ങിന് എത്തിയ വിജയ് വേദിയിൽ കയറി ഇരിക്കാതെ സദസിലേക്ക് ഇറങ്ങി കുട്ടികൾക്കൊപ്പമാണ് ആദ്യം ഇരുന്നത്. പ്രബലജാതിക്കാരായ സഹപഠികൾ മർദിച്ച ദളിത്‌ വിദ്യാർത്ഥിക്കൊപ്പമാണ് വിജയ് ഇരുന്നത്. വിദ്യാർത്ഥികളെക്കൊണ്ട് താത്കാലിക സന്തോഷങ്ങൾക്ക് പിന്നാലെ പോകില്ല  ലഹരി ഉപയോഗിക്കില്ലെന്നും പ്രതിജ്ഞ എടുപ്പിച്ചു വിജയ്.

തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയികളെയാണ് ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വർഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ് വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. 

വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം അവസാനഘട്ടത്തിലാണ് സെപ്തംബർ 5നാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എജിഎസ് എൻറർടെയ്മെൻറ് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഒരു ഫസ്റ്റ്ലുക്ക് ടീസർ വിജയിയുടെ ജന്മദിനത്തിൽ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

അതേ സമയം രാഷ്ട്രീയത്തിനായി അടുത്ത ചിത്രത്തോടെ സിനിമ രംഗം വിടും എന്ന് വിജയ് അറിയിച്ചിരുന്നു. ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എന്നാൽ ഇതുവരെ അന്തിമ രൂപം ആയിട്ടില്ലെന്നാണ് വിവരം.  

 

 

Tamil Nadu actor vijay politics